Advertisement

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ യുഎഇയിലെത്തും

October 16, 2018
Google News 0 minutes Read
Pinarayi Vijayan cm kerala

പ്രളയാനന്തര കേരളത്തിനുവേണ്ടി ധനസമാഹരണം നടത്താന്‍ മുഖ്യമന്ത്രി നാളെ യുഎഇയിലെത്തും. നവകേരളനിര്‍മിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് പ്രവാസികള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് പ്രധാനമായും പൊതുപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് എമിറേറ്റുകളിലും വ്യവസായവാണിജ്യ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ചയും തിരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ ഗ്രൂപ്പും യു.എ.ഇ.യിലെ ലോക കേരളസഭാ അംഗങ്ങളും പ്രവാസി സംഘടനകളും ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ശനിയാഴ്ചവരെ അദ്ദേഹം യു.എ.ഇയിലുണ്ടാകും.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആദ്യമായി നടത്തുന്ന വിദേശയാത്രയാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here