Advertisement

കള്ളക്കടത്ത് സംഘത്തിന്റെ അതിഥികളായ് കേരളത്തിലെ എംഎല്‍എമാരുടെ വിദേശയാത്ര (ട്വന്റിഫോർ എക്സ്ക്യൂസീവ്)

October 16, 2018
Google News 1 minute Read

കേരളത്തിലെ നിയമസഭാ സമാജികർ വിദേശസന്ദർശനം നടത്തുന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നടപടി സ്വീകരിയ്ക്കാൻ സ്പിക്കറോട് ആവശ്യപ്പെട്ടു. എം.എൽ.എ മാരുടെ വിദേശ സന്ദര്‍ശനം കള്ളക്കടത്ത് സംഘത്തിന്റെ അടക്കം അതിഥികളായ്
ട്വന്റിഫോർ എക്സ്ക്യൂസീവ്ആർ.രാധാക്യഷ്ണൻ

നിയമസഭാംഗമായിരിക്കെ വിദേശസന്ദർശനം നടത്താൻ അംഗങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. പൊളിറ്റിയ്ക്കൽ ക്ലിയറൻസ് എന്നാണ് ഇതിന്റെ വിളിപ്പേർ. വിദേശത്തേയ്ക്ക് പോകാൻ മാത്രമല്ല മറ്റ് രാജ്യങ്ങളുടെയോ വ്യക്തികളുടെയോ സംഘടനകളുടെയോ ആതിഥ്യം സ്വീകരിയ്ക്കാനും പോളിറ്റിയ്ക്കൽ ക്ലിയറൻസ് ലഭിയ്ക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ കേരളത്തിൽ നിന്നുള്ള ഭൂരിപക്ഷം എം.എൽ.എ മാരും കഴിഞ്ഞ എതാനും വർഷങ്ങളായ് നടത്തിയ യാത്രകൾ പൊളിയ്ക്കൽ ക്ലിയറൻസ് കൂടാതെ ആണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഇത് ഗുരുതരമായ ചട്ട ലംഘനമാണെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിയ്ക്കുന്നു.

ലോകസഭ സെക്രട്ടേറിയറ്റ് മുഖേന ഇക്കാര്യം എതാനും ആഴ്ചകൾക്ക് മുൻപ് വിദേശകാര്യമന്ത്രാലയം സ്പീക്കറെ അറിയിച്ചു.

ശക്തമായ അമർഷം ഇക്കാര്യത്തിൽ അറിയിച്ച വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ കർശനമായ നടപടികൾ സ്വീകരിയ്ക്കാൻ ആണ് സ്പീക്കറോട് നിർദേശിച്ചിട്ടുള്ളത്. മാത്രമല്ല ഇനി ഇത്തരം വീഴ്ചകൾ കേരളത്തിലെ നിയമ സഭാംഗങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിയ്ക്കാനുള്ള നടപടി സ്പീക്കർ ഉറപ്പാക്കണം എന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.

കേരളത്തിലെ എം.എൽ.എ മാർ പൊളിറ്റിയ്ക്കൽ ക്ലിയറൻസ് നേടാതെ യാത്രകൾ നടത്തിയത് ബോധപൂർവ്വമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ‘ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു. ചില എം.എൽ.എ മാർ പിടികിട്ടാപുള്ളികളായ കുറ്റവാളികളുടെ അതിഥികളായ് എന്നതിന് വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് ഇവർ വ്യക്തമാക്കിയത്.

പി.ടി.എ റഹിം, കാരാട്ട് റസാഖ് എന്നി എം.എൽ.എമാർ കള്ളക്കടത്ത് സംഘങ്ങളുമായും ബന്ധപ്പെട്ടു. ഇക്കാര്യത്തിൽ സ്പീക്കർ എന്ത് നടപടികൾ സ്വീകരിയ്ക്കുകയാണെന്ന് നോക്കുകയണെന്നും ഇതിനനുസരിച്ച് തുടർനടപടികൾ സ്വീകരിയ്ക്കും എന്നും വിദേശകാര്യ മന്ത്രാലയ വ്യത്തങ്ങൾ വ്യക്തമാക്കി.

നിയമസഭാ സെക്രട്ടേറിയറ്റ് മുഖേനയാണ് നിയമസഭാ സാമാജികർ വിദേശയാത്രകൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലത്തോട് പൊളിറ്റിയ്ക്കൽ ക്ലിയറൻസ് തേടെണ്ടത്. അതുകൊണ്ട് തന്നെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിരീക്ഷണം സംബന്ധിച്ച നിയമസഭാ സെക്രട്ടേറിയറ്റിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here