ബൈക്ക് ഓടിച്ചുപോകുന്നതിനിടെ യുവാക്കളെ ലാത്തി കൊണ്ടടിച്ച് പൊലീസ്; പരാതിയുമായി അംബൂരി സ്വദേശികള്‍

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് യാത്രികരെ ലാത്തി കൊണ്ടടിച്ചതായി പരാതി. അംബൂരി സ്വദേശികളായ സജി, അനില്‍ എന്നിവര്‍ എസ്പിക്ക് പരാതി നല്‍കി. സഹോദരങ്ങളായ ഇരുവരും കാട്ടാക്കടയില്‍ നിന്നും മടങ്ങുംവഴിയാണ് സംഭവം നടന്നത്. (young men complained about police attack)
അതിവേഗത്തില്‍ പായുന്ന ബൈക്കിന് നേരെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ലാത്തി വീശിയത്. വലിയ അപകടത്തില്‍ നിന്ന് യുവാക്കള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സജി എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. പൊലീസിന്റെ ലാത്തിയടില്‍ യുവാവിന്റെ കൈയ്ക്ക് പരുക്കേല്‍ക്കുകയും ഇയാള്‍ ചികിത്സ തേടുകയും ചെയ്തു.
വെള്ളടറയില്‍ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. സഹോദരങ്ങള്‍ രാത്രി സിനിമ കണ്ട് മടങ്ങുകയായിരുന്നു. അതിനിടെ യൂണിഫോം ധരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ വഴിയരികില്‍ നിന്ന് യുവാക്കളുടെ ബൈക്കിന് നേരെ ലാത്തിവീശുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ കൈ കാട്ടുകയോ നിര്‍ത്താന്‍ ആവശ്യപ്പെടുകയോ ചെയ്തില്ലെന്നും യൂണിഫോം ധരിച്ചിരുന്നില്ലെന്നുമാണ് യുവാക്കള്‍ പറയുന്നത്. യുവാക്കളുടെ കൈയ്ക്കാണ് അടിയേറ്റത്. തങ്ങളെ അകാരണമായാണ് പൊലീസ് മര്‍ദിച്ചതെന്നുമാണ് യുവാക്കള്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് യുവാക്കള്‍ എസ്പിക്ക് പരാതി കൈമാറിയത്. എന്നാല്‍ അമിത വേഗതയില്‍ പോയ വാഹനം നിര്‍ത്താന്‍ കൈ കാണിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.
Story Highlights : young men complained about police attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here