ശബരിമലയില്‍ ഭക്തരെ തടയുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്

നാളെ ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ ശക്തമാക്കാനൊരുങ്ങി പോലീസ്.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിക്കേണ്ടിവരുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ മല ചവിട്ടാന്‍ വരുന്ന സ്ത്രീകളെ തടയുമെന്ന നിലപാടില്‍ ഒരു വിഭാഗം ഭക്തര്‍ അടക്കമുള്ള ഹൈന്ദവസമുദായ സംഘടനകളും . കോണ്‍ഗ്രസും സംഘപരിവാര്‍ സംഘടനകളും നാളെ രാവിലെ മുതല്‍ എരുമേലി, നിലയ്ക്കല്‍ തുടങ്ങി പമ്പയിലേക്കുള്ള വിവിധ ഇടങ്ങളില്‍ പ്രതിരോധമതില്‍ ഒരുക്കും. എന്നാല്‍ സുപ്രീംകോടതി വിധി മറികടന്ന് ശബരിമലയിലേക്കെത്തുന്ന സ്ത്രീകളടക്കമുള്ള ഭക്തരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഇതിനായി അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പോലീസ് സര്‍വ്വ സന്നാഹങ്ങളും ഒരുക്കി. നിലവില്‍ പമ്പയിലും നിലയ്ക്കലിലുമായി ക്യംപ് ചെയ്യുന്ന വനിതാ പൊലീസുകാരോട് ആവശ്യപ്പെട്ടാല്‍ ഉടന്‍ മലകയറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പതിനെട്ടാം പടിക്ക് അടുത്ത് വനിതാ പൊലീസുകാരെ വിന്യാസിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും കൂടുതല്‍ സ്ത്രീകള്‍ മല കയറാന്‍ വരുന്ന പക്ഷം സന്നിധാനത്തിന് മുന്നിലേക്ക് വനിതാ പൊലീസുകാരെ വിന്യസിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശബരിമലയിലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലില്‍ പൊലീസ് തടയും. സുരക്ഷയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here