സ്ത്രീയെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു; നിലയ്ക്കലില്‍ പ്രതിഷേധക്കാരുടെ കയ്യാങ്കളിയും

നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ. ശബരിമല യുവതീ പ്രവേശന വിധിയില്‍ പ്രതിഷേധിക്കുന്നവരാണ് നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് നിലയ്ക്കലില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ബസില്‍ ചുരിദാര്‍ ധരിച്ചിരിക്കുന്ന തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയെ പ്രതിഷേധക്കാര്‍ ബസില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി. ബസില്‍ നിന്ന് ഇറങ്ങാന്‍ മടിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ ബലം പ്രയോഗിക്കുകയായിരുന്നു. പിന്നീട് ഈ സ്ത്രീയെ പ്രതിഷേധക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍, പോലീസ് ഇടപെടുകയായിരുന്നു. സ്ത്രീയെ പുറത്തിറക്കിയ ശേഷം ബസ് മുന്നോട്ട് എടുത്തപ്പോള്‍ പ്രതിഷേധക്കാര്‍ ബസിന് മുന്നില്‍ കയറി നില്‍ക്കുകയും ചെയ്തു. പ്രതിഷേധം സമാധാനപരമായാണ് നടക്കുന്നതെന്നായിരുന്നു പ്രതിഷേധ സംഘടനകള്‍ രാവിലെ അറിയിച്ചത്. ഈ വാദത്തെ പൊളിക്കുന്നതാണ് ഇപ്പോള്‍ നിലയ്ക്കലില്‍ അരങ്ങേറിയത്. സ്ത്രീകളടങ്ങുന്ന പ്രതിഷേധ സംഘമാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here