കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപണം; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന ഹര്‍ജിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമം 153 വകുപ്പ് പ്രകാരം കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി ഉത്തരവ്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ കലാപത്തിന് രാഹുല്‍ ഈശ്വര്‍ ആഹ്വാനം ചെയ്‌തെന്ന് ചൂണ്ടികാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ആലപ്പുഴയിലെ പൊതു പ്രവര്‍ത്തകനായ സുഭാഷ് എം തീക്കാടാണ് രാഹുല്‍ ഈശ്വറിനെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഇതേ ആരോപണവുമായി സുഭാഷ് നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഹര്‍ജി സ്വീകരിച്ച മജിസ്‌ട്രേറ്റ് ആര്‍ രജിത അന്വേഷണം നടത്താന്‍ ആലപ്പുഴ സൗത്ത് പോലീസിന് നിര്‍ദേശം നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here