Advertisement

‘ശബരിമല വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്’: വി.എസ് അച്യുതാനന്ദന്‍

October 16, 2018
Google News 0 minutes Read
vs

ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധം കാര്യമാക്കേണ്ടതില്ല. വിശ്വാസികള്‍ക്കെതിരെയാണ് ഇടതുപക്ഷം എന്ന് സ്ഥാപിക്കുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ആർത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്നം. ഭരണഘടനക്കും സുപ്രീം കോടതിക്കും എതിരെയാണ് ഇത്തരക്കാര്‍ പ്രതിഷേധം ഉയർത്തുന്നത്. പന്തളം രാജകുടുംബത്തിന്‍റെയും  ഭക്ത സംഘടനകളുടേയും വാദം കേട്ട ശേഷമാണ് കോടതി വിധി വന്നതെന്നും വിഎസ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here