സയന്‍സ് സ്ട്രീമില്‍ നിന്ന് കൊമേഴ്‌സിലേക്ക് ചുവടുമാറ്റം ആഗ്രഹിക്കുന്നുണ്ടോ? കരിയര്‍ സാധ്യതകള്‍ ഒരുക്കി ലക്ഷ്യ

ഈ വര്‍ഷത്തെ NEET, JEE പരീക്ഷ ഫലം അനുകൂലമാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കരിയറിനെകുറിച്ച് നിര്‍ണ്ണായകമായ തീരുമാനം എടുക്കേണ്ട സമയമാണിത്. എന്‍ട്രന്‍സ് അല്ലെങ്കില്‍ ഇനി എന്ത്? എന്ന ചോദ്യത്തിന് ഏറ്റവും മികച്ച ഉത്തരം നല്‍കുകയാണ് ഇന്ത്യയിലെ നമ്പര്‍ 1 കോമേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ. (Indian Institute of Commerce Lakshya professional courses)
കോമേഴ്സ് തിരഞ്ഞെടുക്കുന്നതിലൂടെ എന്‍ട്രന്‍സ് എന്ന കടമ്പ ഇല്ലാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കരിയര്‍ സാധ്യമാക്കാം. മറ്റേതൊരു പ്രൊഫഷണലിന് ലഭിക്കുനതിനേക്കാള്‍ സാലറിയും , റെസ്പെക്ടറും, പദവിയും കോമേഴ്സ് പ്രൊഫഷണല്‍ കോഴ്‌സ് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ലഭിക്കും അതും വളരെ കുറഞ്ഞ കാലയളവില്‍ തന്നെ. ഓരോ വര്‍ഷവും കോമേഴ്സ് മേഖലയില്‍ അവസരങ്ങളുടെ എണ്ണം കൂടി വരികയാണ്. കോമേഴ്സ് തിരഞ്ഞെടുക്കുന്നത് ഒരു ‘കോമ്പ്രമൈസ്’ അല്ല, മറിച്ച് അവസരങ്ങളിലേക്കുള്ള ഒരു സ്മാര്‍ട്ട് ചോയ്‌സാണ്.
സിഎ (CA), എസിസിഎ (ACCA), CMA US തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ആഗോളമായി അംഗീകൃതമാണ്. ഇവ ഫിനാന്‍സ്, ഓഡിറ്റ്, കണ്‍സള്‍ട്ടിംഗ്, മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ നിരവധി അവസരങ്ങള്‍ ഒരുക്കുന്നു. ACCA, CMA US പോലുള്ള യോഗ്യതകള്‍ പല രാജ്യങ്ങളിലെയും കമ്പനികളില്‍ ഉന്നത പദവിയിലേക്ക് നിങ്ങളെ എത്തിക്കും.
അഫൊര്‍ഡബിള്‍ ആയി പഠിക്കാം പ്രൊഫഷണല്‍ കോഴ്‌സ് , അതും കുറഞ്ഞ പഠന കാലംകൊണ്ട്
മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്സുകളെ അപേക്ഷിച്ച് കൊമേഴ്സ് പ്രൊഫഷണല്‍ കോഴ്സുകള്‍ 3 – 3.5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം.പഠന ചിലവും 70-80% വരെ കുറവായിരിക്കും. അതായത്, നിങ്ങളുടെ സഹപാഠികള്‍ ഗ്രാജുവേറ്റ് ആകുമ്പോഴേക്കും നിങ്ങള്‍ക്ക് ഒരു എക്‌സ്പീരിയന്‍സ്ഡ് പ്രൊഫഷണല്‍ ആയിട്ടുണ്ടാകും.
ഇന്റലിജന്റ് ആയ പുതിയ ജനറേഷന് ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍
നോര്‍മല്‍ ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്സുകള്‍ പഠിച്ചിറങ്ങുന്ന കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും ആഗ്രഹിച്ച ജോലി ലഭിക്കാറില്ല. ഇവിടെയാണ് ലക്ഷ്യ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ എന്ന ബെറ്റര്‍ ഓപ്ഷന്‍ നല്‍കുന്നത് . വെറുതെ ഒരു ഡിഗ്രി എടുത്ത് അതിനു ശേഷം പിജി -യോ പ്രൊഫഷണല്‍ കോഴ്സോ പഠിച്ചു വര്‍ഷങ്ങള്‍ കളയാതെ വേഗത്തില്‍ ലൈഫ് സെറ്റാക്കാനുള്ള ഇന്റലിജന്റ് ഷോര്‍ട്കട്ടാണ് ഇന്റഗ്രേറ്റഡ് കോഴ്സുകള്‍. ഒരു ഡിഗ്രി എന്നതിനപ്പുറം പഠന ശേഷം ഡിഗ്രി ക്വാളിഫിക്കേഷന്‍ കൂടാതെ ഒരു പ്രൊഫഷണല്‍ ക്വാളിഫിക്കേഷനോടെ ജോലിയിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്നത്. B.Com + CMA USA, B . Com + ACCA, B.VOC + ACCA, MBA + CMA USA, MBA + ACCA തുടങ്ങിയ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ ആണ് IIC ലക്ഷ്യ പ്രൊവൈഡ് ചെയ്യുന്നത്.
21 വയസ്സില്‍ ആദ്യ സാലറി നേടാം
മറ്റുള്ളവര്‍ 5 – 6 വര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കി സമ്പാദിച്ചു തുടങ്ങുമ്പോള്‍ കോമേഴ്സ് തിരഞ്ഞെടുത്ത നിങ്ങള്‍ക്ക് 21-)0 വയസ്സുമുതല്‍ തന്നെ ഉയര്‍ന്ന വരുമാനം നേടാന്‍ സാധിക്കും. മറ്റേതു പ്രൊഫഷണല്‍സിനും ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന സാലറി ആണ് കോമേഴ്സ് പ്രൊഫഷണല്‍സിനും തുടക്കത്തില്‍ തന്നെ കിട്ടുന്നത്.
സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് കൊമേഴ്സ് പ്രൊഫഷന്‍ തിരഞ്ഞെടുക്കാമോ?
എല്ലാ വര്‍ഷവും ലക്ഷ്യയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ 45-50% പേരും സയന്‍സ് ബാക്ക്ഗ്രൗണ്ടില്‍ നിന്നാണ് എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടിങ്ങ്, കോസ്റ്റിങ്, ടാക്‌സേഷന്‍ പോലുള്ള ലൊജിക്ക് ആവശ്യമായ വിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. കൃത്യതയും, കണക്കിലുള്ള വൈദഗ്ധ്യവും സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് CA, ACCA, CMA പോലുള്ള കോഴ്‌സുകളുടെ പഠന ഭാരം കുറക്കാറുണ്ട്.
കൊമേഴ്സ് ബേസ് ഇല്ല എന്ന പേടി വേണ്ട.
ലക്ഷ്യയിലെ ക്ലാസുകള്‍ ബേസില്‍ നിന്നാണ് ആരംഭിക്കുന്നത് . സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രത്യേകം മോഡ്യൂളുകള്‍ ഉള്‍പ്പെടുത്തിയാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത് അതിനാല്‍ ആദ്യ ആഴ്ചകളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ അടിസ്ഥാന ധാരണ ലഭിക്കുന്നതാണ്.
കോമേഴ്സ് ആണ് ഫ്യൂച്ചര്‍: ലോകത്തെ എല്ലാ ഇന്‍ഡസ്റ്ററികള്‍ക്കും ഫിനാന്‍സ് പ്രൊഫഷണലുകളെ ആവശ്യമാണ്.
ഹോസ്പിറ്റലുകള്‍, ടെക്ക് കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ എയര്‍ലൈന്‍സുകള്‍ വരെ, എല്ലായിടത്തും ഫിനാന്‍സ് പ്രൊഫഷണലുകളെ ആവശ്യമുണ്ട്. ഫിനാന്‍സ് മേഖലയില്‍ ഓട്ടോമേഷന്‍, ഡാറ്റാ അനാലിറ്റിക്‌സ് തുടങ്ങിയ ട്രെന്‍ഡുകള്‍ ഉയരുന്ന സാഹചര്യത്തില്‍, ഈ മേഖലയുടെ ഡിമാന്‍ഡും വളരുന്നു. അതിനാല്‍ സാധ്യതകളുടെ കാര്യത്തില്‍ കോമേഴ്സ് മേഖല ഒരു പടി മുന്നില്‍ തന്നെയാണ്.
സയന്‍സ് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ലക്ഷ്യയിലേക്ക്
2011-ല്‍ ആരംഭിച്ച ശേഷം ലക്ഷ്യ 1.6 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ പകുതിയോളം വിദ്യാര്‍ത്ഥികള്‍ സയന്‍സ് സ്ട്രീമില്‍ നിന്നാണ്. ലക്ഷ്യയുടെ കൗണ്‍സിലിംഗ് ടീം ഓരോ വിദ്യാര്‍ത്ഥിയുടെയും പശ്ചാത്തലം, അഭിരുചികള്‍, ലക്ഷ്യങ്ങള്‍ എന്നിവ പരിശോധിച്ച് ആവശ്യമായ ഗൈഡന്‍സ് നല്‍കുന്നു. നിരവധി റാങ്ക് ഹോള്‍ഡര്‍മാരും പ്രൊഫഷണലുകളും ലക്ഷ്യയില്‍ നിന്നാണ് വളര്‍ന്നു വന്നത്. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി- വൈറ്റില, ഇടപ്പള്ളി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെ 7 ക്യാമ്പസ് ആണ് IIC ലക്ഷ്യക്ക് ഉള്ളത്. കൂടാതെ കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും, യുഎഇ യിലും IIC ലക്ഷ്യ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
Story Highlights : Indian Institute of Commerce Lakshya professional courses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here