Advertisement

ഭാവി സുരക്ഷിതമാക്കുന്ന ‘കൊമേഴ്‌സ്’ കരിയർ; സാധ്യതകൾ തുറന്ന് ലക്ഷ്യ

February 7, 2023
Google News 1 minute Read

കൊമേഴ്‌സ് പ്രധാന വിഷയമായി പഠിച്ചവരെ തേടി ധാരാളം തൊഴിലവസരങ്ങൾ ഇന്ന് നിലവിലുണ്ട്. അത് എങ്ങനെ കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. സുരക്ഷിതമായ ഭാവിക്ക് വേണ്ടി ഇന്ത്യയിലെ മികച്ച കൊമേഴ്‌സ് പഠന കേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് ലക്ഷ്യ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒട്ടനവധി കോഴ്‌സുകളും സാധ്യതകള്‍ തുറന്നുവയ്ക്കുന്നു.

ഇപ്പോഴിതാ ഐഐസി ലക്ഷ്യ ചരിത്ര വിജയം നേടിയിരിക്കുകയാണ്. 200ൽ അധികം വിദ്യാർഥികളാണ് ഇത്തവണ സിഎ ഇന്റർ ഫൈനൽ പരീക്ഷയെഴുതിയത്. പരീക്ഷാഫലം വന്നപ്പോൾ ലക്ഷ്യയിലെ മൂന്ന് വിദ്യാർത്ഥികൾ 500 മാർക്ക് നേടി. ഇന്ത്യയിൽ തന്നെ മികച്ച വിജയമാണ് ലക്ഷ്യയിലെ വിദ്യാർത്ഥികൾ നേടിയെടുത്തത്. ചാർട്ടേഡ് അകൗണ്ടന്റ് പരീക്ഷയിൽ അമൽ ഉണ്ണികൃഷ്ണൻ എന്ന വിദ്യാർത്ഥി ഉയർന്ന മാർക്ക് കരസ്ഥമാക്കി.

ഇതിനിടെ സിഎ ഇന്റർ, ഫൈനൽ യോഗ്യതാ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവരെ ആദരിക്കാനായി ‘എൻകോമിയം’ എന്ന ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് ലക്ഷ്യയാണ് ചടങ്ങിന് ആതിഥേയത്വം വഹിച്ചത്.

അതേസമയം ഒരു കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉയര്‍ന്ന ശമ്പളം, കുറഞ്ഞ സമയം കൊണ്ട് അംഗീകാരം, ലോകത്ത് എവിടെയും അംഗീകാരമുള്ള യോഗ്യത തുടങ്ങിയ കാര്യങ്ങളാണ് പുതിയ തലമുറ ശ്രദ്ധ കൊടുക്കുന്നത്. അതുകൊണ്ടുതന്നെ കൊമേഴ്സ് കുറച്ചു നാളുകളായി നിരവധി ഉദ്യോഗാര്‍ത്ഥികളുടെ ആദ്യ ചോയ്സാണ്.

Story Highlights: Indian Institute of Commerce Lakshya Career

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here