Advertisement

പത്തനംതിട്ടയില്‍ നാലിടങ്ങളില്‍ നിരോധനാജ്ഞ

October 17, 2018
Google News 0 minutes Read

ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ പത്തനംതിട്ടയിലെ നാല് സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതലായിരിക്കും ശബരിമലയില്‍ നിരോധനാജ്ഞ നിലവില്‍ വരിക. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. പത്തനംതിട്ട ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പ്രതിഷേധക്കാര്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്നതാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്. പ്രതിഷേധങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മല കയറാനെത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. നിരോധനാജ്ഞയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ചട്ടം 144 അനുസരിച്ച് സംഘം ചേരല്‍, പ്രതിഷേധ പരിപാടികള്‍ എന്നിവയ്ക്ക് നാളെ വിലക്ക് ഉണ്ടാകും. നിലവില്‍ നാളെ മാത്രമാണ് നിരോധനാജ്ഞയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാഹചര്യമനുസരിച്ച് അതില്‍ മാറ്റം വരുമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here