മീ ടൂ; സൽമാൻ ഖാനും സഹോദരന്മാരും ചേർന്ന് തന്നെ പീഡിപ്പിച്ചുവെന്ന് നടി പൂജ

സൽമാൻ ഖാനെതിരെ പീഡനാരോപണവുമായി നടി പൂജ. സുൽത്താൻ സെറ്റിൽവെച്ച് സൽമാൻ ഖാൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൂജയുടെ വെളിപ്പെടുത്തൽ.
സൽമാൻ ഖാൻ മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരന്മാരായ അർബാസ് ഖാനും സൊഹെയിൽ ഖാനും തന്നെ പീഡിപ്പിച്ചുവെന്ന് പൂജ പറഞ്ഞു. ഇതിന് പുറമെ ശത്രുഖ്‌നൻ സിൻഹയും പൂനം സിൻഹയും തന്നെ ഉപദ്രവിച്ചുവെന്നും തന്റെ അവസരങ്ങളെല്ലാം മലൈക അറോറ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി നടത്തിയ തുറന്നുപറച്ചിലിൽ പൂജ പറഞ്ഞു.
സൊനാക്ഷി സിൻഹയുടേയും മലൈക അറോറയുടേയും കരിയർ ഉയർത്താനായി തന്റെ ഐഡിയകൾ ശത്രുഖ്‌നനൻ സിൻഹ ലാപ്‌ടോപ്പിൽ നിന്നും ചോർത്തിയെടുത്തെന്നും തനിക്കെതിരെ ദുർമന്ത്രവാദം ചെയ്തുവെന്നും പൂജ വീഡിയോയിലൂടെ ആരോപിക്കുന്നു.
Actress and the Model Pooja Mishra is openly accusing Salman Khan and other actors for sexually harassing her in the bollywood industry. She is the latest one raising the voice on #MeToo campaign. #PoojaMishra #SalmanKhan #BollywoodMeToo pic.twitter.com/djYFu2ANXS
— Ind Samachar (@indsamachar) October 11, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here