ശബരിമലയെ കലാപ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലായി നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയെ കലാപ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎമ്മിനെ വിശ്വാസികളില്‍ നിന്ന് ഒറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പിലാക്കാതെ സര്‍ക്കാരിന് വേറെ വഴിയില്ല. സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് കോടതിയില്‍ പോയത് ഇടതുപക്ഷമല്ല. ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഒരു നിലപാടും കേരളത്തില്‍ വേറൊരു നിലപാടുമാണ്. വിധിയെ ആദ്യം സ്വാഗതം ചെയ്തവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നത് എന്തിനെന്ന് വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.
അതേസമയം, പോലീസ് സംയമനം പാലിച്ച് നില്‍ക്കുന്നതുകൊണ്ട് അവര്‍ ഭീരുക്കളാണെന്ന് ആരും വിചാരിക്കേണ്ട എന്നും കോടിയേരി താക്കീത് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here