ലിബിയ്ക്കൊപ്പം മലചവിട്ടാന്‍ രണ്ട് സ്ത്രീകളും

ഇന്ന് രാവിലെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ജനക്കൂട്ടം തടഞ്ഞ ലിബി ചേര്‍ത്തല സ്വദേശിയായ അധ്യാപിക. ലിബിയ്ക്ക് ഒപ്പം മറ്റ് രണ്ട് സ്ത്രീകളും മലകയറാന്‍ പുറപ്പെട്ടിരുന്നു. ഇവര്‍ എവിടെയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അഭിഭാഷ ദമ്പതികളും, സഹ അധ്യാപികയുമാണ് ലിബിയ്ക്ക് ഒപ്പം ശബരിമലയ്ക്ക് യാത്ര തിരിച്ചത്.ഒരു ഓണ്‍ലൈന്‍ സൈറ്റിന്റെ എഡിറ്റര്‍ കൂടിയാണ് ലിബി.
കഴിഞ്ഞ ദിവസം ചേര്‍ത്തല മുലച്ചിപ്പറമ്പില്‍ നിന്ന് കെട്ടുനിറക്കാനായിരുന്നു തീരുമാനം. എന്നാല്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് സ്വന്തം വീടുകളില്‍ നിന്നാണ് ഇവര്‍ കെട്ടുനിറച്ചത്. പോലീസില്‍ അറിയിച്ച ശേഷമാണ് ഇവര്‍ യാത്ര തുടങ്ങിയത്. ശബരിമലവരെ എത്തുമോ എന്നൊന്നും ഞങ്ങൾക്കറിയില്ല. യാത്ര തടസപ്പെട്ടാൽ അവിടെ യാത്ര അവസാനിപ്പിക്കും സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യും. ഞങ്ങളെ തടസപ്പെടുത്തുന്നവർക്കെതിരെ കേസെടുക്കാനുള്ള ബാധ്യത സർക്കാരിനുമുണ്ടല്ലോ? എന്നാണ് ലിബിയും സംഘവും ശബരിമലയാത്രയ്ക്ക് മുമ്പ് വ്യക്തമാക്കിത്.
പത്തനംതിട്ട ബസ സ്റ്റാന്റില്‍ പമ്പയ്ക്കുള്ള ബസ് കാത്ത് നില്‍ക്കവെയാണ് ജനക്കൂട്ടം ലിബിയെ തടഞ്ഞത്. പിന്നാലെ സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു. എന്ത് വന്നാലും മല ചവിട്ടുമെന്നാണ് ലിബിയുടെ നിലപാട്. അതേ സമയം പോലീസ് എത്തി ഇവരെ പോലീസ് ജീപ്പില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇവരെ പമ്പയിലേക്കാണ് പോലീസ് ജീപ്പില്‍ കൊണ്ട് പോകുന്നതെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here