ഹർത്താൽ; ബസ്സുകൾക്ക് നേരെ വ്യാപക കല്ലേറ്

സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ഹർത്താൽ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ബസ്സുകൾക്ക് നേരെ കല്ലേറ്. കോഴിക്കോട്, മലപ്പുറം, നിലയ്ക്കൽ- ഇലവുങ്കൽ ഭാഗങ്ങളിലാണ് ബസുകൾക്ക് നേരെ കല്ലേറുണ്ടായത്. ബംഗ്ലൂരില്‍ നിന്ന് കോഴിക്കോട് എത്തിയ സ്കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. മൂന്ന് ബസുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. രണ്ട് ബസുകളുടെ ചില്ല് തകര്‍ന്നു. കോഴിക്കോട് നിന്നും പോലീസ് സുരക്ഷയിൽ ദീർഘദൂര ബസുകൾ സര്‍വീസ് തുടങ്ങാനാണ് അധികൃതരുടെ തീരുമാനം.
കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതേസമയം ഇന്നലെ രാത്രി നിലയ്ക്കൽ-ഇലവുങ്കൽ റൂട്ടിൽ ഇന്നലെ കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ കല്ലേറ് നടന്നിരുന്നു. ഏഴോളം ബസുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തനംതിട്ടയിൽ എത്തിയ തീർത്ഥാടകർ പമ്പയിലേക്ക് ബസ് കിട്ടാതെ വലയുകയാണ്. ഇന്ന് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാത്രി 12 മണി വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here