ഭക്തർ, മാധ്യമപ്രവർത്തകർ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ ആക്രമം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ലാത്തി ചാർജ് ഉണ്ടായത് : കളക്ടർ നൂഹ്

ശബരിമലയിൽ ഇന്നലെയുണ്ടായിരുന്ന ലാത്തി ചാർജ് ഒഴിവാക്കാനാകുമായിരുന്നില്ലെന്ന് കളക്ടർ പിബി നൂഹ്. വാർത്താ സമ്മേളനത്തിലാണ് കളക്ടർ ഇക്കാര്യം പറഞ്ഞത്. ഭക്തർ, മാധ്യമപ്രവർത്തകർ, എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ ആക്രമം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ലാത്തി ചാർജ് ഉണ്ടായത്. ഇതേ തുടർന്നാണ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചതും.
സാധാരണഗതിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചാൽ പ്രദേശത്ത് കൂട്ടംകൂടി നിൽക്കുന്നതോ അത്തരം പ്രവർത്തികളോ അനുവദിക്കാൻ സാധിക്കില്ല. എന്നാൽ ശബരിമല ദർശനം നടത്തുന്നതിൽ നിന്നും വിശ്വാസികളെ വിലക്കാതെയുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വിശ്വാസികളുടെ കൂട്ടത്തിൽ ആക്രമികളും എത്തുന്നതാണ് നിരോധനാജ്ഞ പുറപ്പെടുവിച്ച ശേഷവും പ്രദേശത്ത് പ്രതിഷേധങ്ങൾ നടക്കുന്നത്. എന്നാൽ പോലീസ് ഇത്തരം പ്രതിഷേധശ്രമങ്ങൾ തടയുമെന്നും കളക്ടർ അറിയിച്ചു.
നിലവിൽ 19 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നിരോധനാജ്ഞ നീട്ടണോ വേണ്ടെയോ എന്ന് തീരുമാനിക്കുമെന്നും കളക്ടർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here