‘ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി’; കേരളാ പോലീസിന്റെ അറിയിപ്പ്

ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങളെ തിരിച്ചറിയണമെന്ന് കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം തങ്ങളെ പേടിച്ചാല്‍ മതിയെന്നും കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു. നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാമെന്നും പോലീസ് വ്യക്തമാക്കി. രസകരമായ ട്രോള്‍ വഴിയാണ് പോലീസ് ഇക്കാര്യങ്ങള്‍ ജനങ്ങളെ അറിയിച്ചിരിക്കുന്നത്.
‘സാറെ എന്റെ ഹെല്‍മറ്റ് തിരിച്ചു തരുമോ’ എന്ന കമന്റിന് ‘ഏറുകൊള്ളാതിരിക്കാന്‍ എടുത്തതാ സഹോ…തീര്‍ച്ചയായും തരാം’ എന്ന രസകരമായ മറുപടിയും ഫേസ്ബുക്ക് പോസ്റ്റിന് താഴെ കേരളാ പോലീസ് നല്‍കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here