Advertisement

മരക്കൂട്ടം ഭാഗത്ത് സുരക്ഷ ശക്തമാക്കുമെന്ന് ഐജി

October 18, 2018
Google News 0 minutes Read
sabarimala

മരക്കൂട്ടം ഭാഗത്ത് സുരക്ഷ ശക്തമാക്കുമെന്ന് ഐജി മനോജ് എബ്രഹാം. മാധ്യമപ്രവർത്തകയെ പ്രതിഷേധക്കാർ സംഘടിച്ചെത്തി മടക്കി അയച്ചതിന്റെ പശ്ചാത്തിലാണ് ഈ പ്രദേശത്തെ സുരക്ഷ ശക്തമാക്കുന്നത്.  ന്യൂയോർക്ക് ടൈംസിന്റെ ഡൽഹിയിലെ മാധ്യമ പ്രവർത്തകയെ മരക്കൂട്ടം ഭാഗത്ത് വച്ചാണ് പ്രതിഷേധക്കാർ തടഞ്ഞത്. അസഭ്യ വർഷത്തെ തുടർന്ന് മാധ്യമ പ്രവർത്തക തിരികെ മടങ്ങുകയായിരുന്നു.

കമാന്റോ സംഘം ശബരിമലയിൽ എത്തിയിട്ടുണ്ട്. തുലാം രണ്ടാം തിയതിയായ ഇന്ന്  സന്നിധാനത്ത് വൻ തിരക്കാണ്.സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here