ശബരിമല; സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ആർ.എസ്.എസ്.

സുപ്രിംകോടതി വിധിയെ ചോദ്യം ചെയ്ത് ആർ.എസ്.എസ്. ശബരിമല പ്രക്ഷോഭം വിശ്വാസികളുടെ വികാരപ്രകടനമെന്ന് സംഘചാലക് മോഹൻ ഭാഗവത്. വിജയദയമി-ദസറ സന്ദേശത്തിലാണ് ആർഎസ്എസ് നിലപാട് വ്യക്തമാക്കിയത്. ഹർജ്ജി നൽകിയവർ ക്ഷേത്രങ്ങളിൽ പോകുന്നതല്ല. വർഷങ്ങളായ് തുടരുന്ന ആചാരത്തിന് അതിന്റെതായ അടിസ്ഥാനം ഉണ്ട്. ഇത് പുനഃപരിശോധിയ്ക്കെണ്ടത് നിയമസംവിധാനം അല്ല. ആചാരങ്ങൾ തിരുത്താനുള്ള അവകാശം ആചാര്യന്മാർക്ക് മാത്രമാണെന്ന് മോഹൻഭഗവത് വ്യക്തമാക്കി.
സ്ത്രി പുരുഷ സമത്വം യാഥാർത്ഥ്യമാകെണ്ടതാണ്. എന്നാൽ ജനങ്ങളുടെ വികാരം മാനിയ്ക്കപ്പെടണം അയോധ്യയിലെ ക്ഷേത്ര നിർമ്മാണം ഉടൻ ആരംഭിയ്ക്കും എന്നും മോഹൻ ഭാഗവത് സൂചിപ്പിച്ചു. അയോധ്യയിലെ ക്ഷേത്രം തകർത്തത് ഹിന്ദുക്കളുടെ വികാരത്തെ അപമാനിയ്ക്കാനാണ്. രാഷ്ട്രിയ ഇടപെടലാണ് അയോധ്യയിലെ ക്ഷേത്ര നിർമ്മാണം ഇതുവരെ വൈകിച്ചതെന്നും ഭഗവത് കുറ്റപ്പെടുത്തി. നാഗ്പൂരിൽ വിജയദശമി-ദസറ പ്രഭാഷണം നടത്തുകയായിരുന്നു മോഹൻ ഭാഗവത്. സർസംഘചാലകിന്റെ വിജയദശമി-ദസറ സന്ദേശം ആർ.എസ്.എസ്സിനെ സമ്പന്ധിച്ച് സംഘടനയുടെ നയപ്രഖ്യാപനമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here