Advertisement

ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനൊപ്പം; നിലപാട് വ്യക്തമാക്കി മാളികപ്പുറം പുതിയ മേല്‍ശാന്തി

October 18, 2018
Google News 0 minutes Read

ശബരിമല യുവതി പ്രവേശനത്തില്‍ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍ നാരായണന്‍ നമ്പൂതിരി നിലപാട് വ്യക്തമാക്കി. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനൊപ്പമാണെന്നും മാളികപ്പുറം തന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു. ശബരിമല മേല്‍ശാന്തിയായി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തിരുന്നു. അടുത്ത ഒരുവര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. പുതിയ മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന് ഇരുമുടിക്കെട്ടുമായി മലചവിട്ടി സന്നിധാനത്തെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here