എഎംഎംഎ നിര്‍വാഹക സമിതി യോഗം ഇന്ന്; ഭിന്നതയും, മീ ടൂ വും ചര്‍ച്ചയാവും

ഡബ്ലൂസിസി നിലപാടിനെ ചൊല്ലി സിദ്ദിഖും ജഗദീഷും തമ്മില്‍ വാക്‌പോര് നടക്കുന്ന പശ്ചാത്തലത്തില്‍ താരസംഘടനയായ എഎംഎംഎയുടെ നിര്‍വാഹ സമിതി യോഗം ഇന്ന് ചേരും. അമ്മ ഡബ്ലൂസിസി തര്‍ക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. കൊച്ചിയിലാണ് യോഗം. ഡബ്ലൂസിസി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മയുടെ ട്രഷറര്‍ ജഗദീഷും സെക്രട്ടറി സിദ്ദിഖും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് ചര്‍ച്ചയില്‍ ശ്രമങ്ങളുണ്ടാകുമെന്നാണ് സൂചന. ഇതോടൊപ്പം ഡബ്ല്യൂസിസി ഉന്നയിച്ച ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും. നടി ദിവ്യ ഗോപിനാഥ് നടന്‍ അലന്‍സിയറിനെതിരെ ഉന്നയിച്ച മീ ടൂ ആരോപണവും ചര്‍ച്ച ചെയ്‌തേക്കും. മലയാള സിനിമയില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അമ്മയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെ ഇക്കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.