Advertisement

ശബരിമലയിലെത്തുന്ന യുവതികൾക്ക് സുരക്ഷയൊരുക്കണം : കേന്ദ്രം

October 19, 2018
Google News 0 minutes Read
sabarimala

ശബരിമലയിലെത്തുന്ന യുവതികൾക്ക് സംസ്ഥാന സർക്കാർ കനത്ത സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം. സുപ്രീം കോടതി വിധിയെ തുടർന്ന് സംസ്ഥാനത്തുണ്ടായ പ്രശ്‌നങ്ങൾക്കിടയിൽ ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

സന്നിധാനത്ത് സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. 10 നും 50 നും ഇടയിലുള്ള യുവതികൾ ശബരിമലയിലെത്തിയാൽ അവർക്ക് പൂർണ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.

ഇത് ലംഘിച്ചാൽ അത് കോടതി അലക്ഷ്യമാവും അതിനാൽ ഒക്ടോബർ 15 ന് തന്നെ സംസ്ഥാനത്തിന് നിർദേശം നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കോടതി വിധി നടപ്പാക്കുമെന്നും ഭക്തർക്ക് കനത്ത സുരക്ഷ നൽകുമെന്നും സംസ്ഥാനം മറുപടി നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here