‘പ്രസിഡന്റ് സ്ഥാനത്തില്‍ സംതൃപ്തനല്ല’: മോഹന്‍ലാല്‍

താരസംഘടനയായ എ.എം.എം.എയുടെ തലപ്പത്ത് ഇരിക്കുന്നതില്‍ താന്‍ സംതൃപ്തനല്ല എന്ന് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍. താരസംഘടനയ്‌ക്കെതിരായ ആരോപണങ്ങളില്‍ താന്‍ വ്യക്തിപരമായി ക്രൂശിക്കപ്പെടുന്ന സാഹചര്യമാണിപ്പോള്‍ ഉള്ളതെന്നും അതിനാലാണ് ഈ സ്ഥാനത്തിരിക്കുന്നതില്‍ അതൃപ്തിയുള്ളതെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എഎംഎംഎ നടന്മാരുടെയും നടിമാരുടെയും കൂട്ടായ്മയാണ്. പരാതി നല്‍കിയ മൂന്ന് പേരെ നടിമാര്‍ എന്ന് വിളിച്ചത് അധിക്ഷേപിക്കാനല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയുടെ പേരില്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനാലാണ് ഈ സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തി അറിയിച്ചതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. എന്നാല്‍, മോഹന്‍ലാലിന് ഈ സ്ഥാനത്ത് തുടരുന്നതിലുള്ള അതൃപ്തി പരിഹരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here