ദിലീപിനെ ‘പുറത്താക്കി’

നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിന്റെ രാജി എഎംഎംഎ ആവശ്യപ്പെട്ട് വാങ്ങിയതെന്ന് നടന്‍ മോഹന്‍ലാല്‍. താരസംഘടനയുടെ നിര്‍വാഹക സമിതിയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു മോഹന്‍ലാല്‍. ദിലീപിന്റെ രാജി സംഘടന ചോദിച്ചുവാങ്ങുകയായിരുന്നുവെന്നും എ.എം.എം.എ സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ നിര്‍വാഹക സമിതി യോഗം ചേര്‍ന്നത്. ദിലീപ് സ്വമേധയാ രാജി നല്‍കി എന്നായിരുന്നു നടന്‍ സിദ്ധിഖ് നേരത്തെ വാര്‍ത്ത ലേഖകരെ ധരിപ്പിച്ചത്. എന്നാല്‍ ഇന്ന് സിദ്ധിഖ് ആ പ്രസ്താവന നിഷേധിച്ചു. അന്ന് സിദ്ധിഖിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട കെപിഎസി ലളിതയും ദിലീപ് സ്വമേധയാ രാജി നല്‍കുകയായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ എഎംഎംഎ ദിലീപിന് നിര്‍ബന്ധപൂര്‍വ്വം സംഘടനയില്‍ നിന്നും പുറത്തേക്കുള്ള വഴി തെളിക്കുകയായിരുന്നുവെന്നാണ് മോഹന്‍ലാലിന്റെ ഇന്നത്തെ നിലപാട് വ്യക്തമാക്കുന്നത്.
അതേസമയം, സംഘടനയില്‍ നിന്ന് രാജി വച്ച നടിമാര്‍ സംഘടനയിലേക്ക് തിരിച്ചുവരണമെങ്കില്‍ അപേക്ഷ നല്‍കണമെന്ന നിലപാട് ഭാരവാഹികള്‍ ആവര്‍ത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here