ആചാര ലംഘനം നടന്നാല്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് പന്തളം കൊട്ടാരം

സന്നിധാനത്ത് ആചാര ലംഘനം നടന്നാല്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണെന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് പന്തളം കൊട്ടാരം നിര്‍ദേശം നല്‍കി. പന്തളം കൊട്ടാര നിര്‍വാഹകസമിതി സെക്രട്ടറി വി.എന്‍.നാരായണ വര്‍മയാണ് നിര്‍ദേശം നല്‍കിയത്. കനത്ത പോലീസ് സുരക്ഷയില്‍ രണ്ട് യുവതികള്‍ നടപ്പന്തല്‍ വരെ എത്തിയ സാഹചര്യത്തിലാണ് കൊട്ടാരം ഇക്കാര്യം വ്യക്തമാക്കിയത്. സന്നിധാനത്ത് ആചാരലംഘനമുണ്ടായാല്‍ ശുദ്ധിക്രിയ നടത്തുമെന്ന് പി.എന്‍ നാരായണ വര്‍മ്മ നേരത്തെ അറിയിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here