സാധന സാമഗ്രികൾ കൊണ്ടുപോകാം, ഭക്തരെ കൊണ്ടുപോകാൻ അനുവദിക്കില്ല; ശബരിമല റോപ് വേക്ക് നിബന്ധനകളുമായി വനം വകുപ്പ്

ശബരിമല റോപ് വേക്ക് നിബന്ധനകളുമായി വനം വകുപ്പ്. റോപ് വേയിൽ ഭക്തരെ കൊണ്ടുപോകാൻ അനുവദിക്കില്ല. സന്നിധാനത്തേക്ക് സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിന് മാത്രമേ അനുവാദം നൽകു. അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ആളുകളെ കയറ്റാൻ അനുവദിക്കില്ല. റോപ് വേ യാഥാർത്ഥ്യമായാൽ ട്രാക്ടർ സർവീസ് അനുവദിക്കില്ലെന്നും വനം വകുപ്പ്. വന്യജീവി ബോർഡ് യോഗത്തിന്റെ അജണ്ടയുടെ കുറിപ്പ് ട്വന്റി ഫോറിന് ലഭിച്ചു.
പമ്പ ഹില്‍ടോപ്പില്‍ നിന്ന് ശബരിമല സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപംവരെയെത്തുന്നതാണ് നിര്‍ദ്ദിഷ്ട റോപ് വേ പദ്ധതി. പദ്ധതിയ്ക്ക് അനുമതി തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വനംവകുപ്പിനെ സമീപിച്ചിരുന്നു. അടുത്തയോഗം ഈ അപേക്ഷ പരിഗണിച്ച് തീരുമാനം എടുക്കാന്‍ ഇരിക്കെയാണ് വന്യജീവി വകുപ്പിന് സമര്‍പ്പിച്ച കുറിപ്പില്‍ വനംവകുപ്പ് 14 നിബന്ധനകള്‍ വെച്ചിരിക്കുന്നത്.
Read Also: ‘അതിർത്തി കടന്നു’; പാക് അതിർത്തിരക്ഷാ സേനാംഗം BSFന്റെ പിടിയിൽ
വനംവകുപ്പിന്റെ ഭൂമിയിലാണ് റോപ് വേ പദ്ധതി പൂർണമായി വരുന്നത്. അതിനാൽ ആ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നും നിബന്ധനയിൽ പറയുന്നു. റോപ് വേയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ രണ്ട് ശതമാനം ടൈഗര്‍ ഫൗണ്ടേഷന്റെ ഫണ്ടിലേക്ക് കൈമാറണമെന്നും നിബന്ധനയുണ്ട്.
Story Highlights : Forest Department with regulations in Sabarimala ropeway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here