‘അതിർത്തി കടന്നു’; പാക് അതിർത്തിരക്ഷാ സേനാംഗം BSFന്റെ പിടിയിൽ

പാക് ജവാൻ ബിഎസ്എഫ് പിടിയിൽ. രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. രാവിലെ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയായിരുന്നു നടപടിയെന്ന് സൂചന. പാക് അതിർത്തിരക്ഷാ സേനാംഗമാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഒരു ബിഎസ്‌എഫ് കോൺസ്റ്റബിൾ ഒരാഴ്ചയിലേറെയായി പാകിസ്ഥാൻ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് പാക് ജവാൻ പിടിയിലായിരിക്കുന്നത്.
അബദ്ധത്തിൽ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹത്തെ സുരക്ഷിതമായി മോചിപ്പിക്കുന്നത് സംബന്ധിച്ച് എട്ട് ദിവസത്തിലേറെയായി നിരവധി റൗണ്ട് ചർച്ചകൾ നടന്നുവെങ്കിലും ഇതുവരെ ഫലമൊന്നും ഉണ്ടായില്ല. ജവാൻ പികെ ഷായെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചിരുന്നു.
ഏപ്രിൽ 22 ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിൽ സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ഈ സംഭവം.
Story Highlights : Pakistani Trooper Detained In Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here