കൊട്ടാരക്കരയിൽ പൊലീസുകാരെ ആക്രമിച്ച ട്രാൻസ്ജെൻഡേഴ്സ് റിമാൻഡിൽ

കൊല്ലം കൊട്ടാരക്കരയിൽ പൊലീസുകാരെ ആക്രമിച്ച ട്രാൻസ്ജെൻഡേഴ്സ് റിമാൻഡിൽ. 20 പേരെയാണ് റിമാന്റ് ചെയ്തത്. ട്രാൻസ്ജെൻഡേഴ്സിനെതിരായ നാലുവർഷം മുമ്പുള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള എസ്പി ഓഫീസ് മാർച്ചാണ് സംഘർഷത്തിനു വഴി മാറിയത്. സംഘർഷത്തിൽ കൊട്ടാരക്കര സിഐയും വനിതാ സിപിഒമാരും ഉൾപ്പെടെ 12 പൊലീസുകാർക്കാണ് പരുക്കേറ്റത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ ഭിന്നലിംഗക്കാരായ ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ക്ക് സമന്‍സുകള്‍ വന്നതോടെ കേസുകള്‍ റദ്ദാക്കണമെന്നും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് ട്രാന്‍സ്‌ജെന്റേഴ്‌സ് എസ്പി ഓഫീസിലേക്കു മാര്‍ച്ച് നടത്തിയത്. പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഗാന്ധിമുക്കില്‍ റോഡ് ഉപരോധിച്ചു. ഉപരോധിക്കുന്നതിന് ഇടയിലൂടെ കടന്നു പോകാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ സമരക്കാരില്‍ ചിലര്‍ അക്രമിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
സോഡാകുപ്പി കൊണ്ടുള്ള ഏറിലാണ് സിഐയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. പിങ്ക് പൊലീസിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയ്ക്കും തലയ്ക്കാണ് പരുക്ക്. പരുക്കേറ്റ സിപിഒമാരായ അനീസ്, അബി സലാം എന്നിവരെയും കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Story Highlights : Transgenders remanded for attacking police in Kottarakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here