Advertisement

ഇസ്രയേലിലേക്ക് ഇന്നും മിസൈലുകൾ പായിച്ച് ഇറാൻ; നിരവധി വാഹനങ്ങളും വീടുകളും തകർന്നു

June 20, 2025
Google News 1 minute Read

ഇസ്രയേലിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ഇസ്രയേൽ ബീർഷെബയിൽ താമസസ്ഥലങ്ങൾക്കുനേരെയാണ് ഇറാൻ ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായ സൈറനുകൾ മുഴങ്ങുന്നു.

ഇറാന്റെ നിരവധി ഡ്രോണുകൾ ഇന്നലെ രാത്രി ഇസ്രയേൽ തകർത്തിരുന്നു. ഇന്നലെ ബീർഷെബയിലെ സൊറോക്കോ ആശുപത്രിക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

അതേസമയം ഇറാന്റെ ആണവായുധ ഗവേഷണ ആസ്ഥാനം തകർത്തെന്ന് ഇസ്രയേൽ വ്യോമസേന അറിയിച്ചു. ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇസ്രേയേൽ വ്യോമസേന. ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം. 60 വ്യോമസേന വിമാനങ്ങൾ ആക്രണത്തിൽ പങ്കെടുത്തെന്ന് ഇസ്രയേൽ അറിയിച്ചു.

ഇറാൻ ഇസ്രായേലിന് നേരെ ഏകദേശം ഇതുവരെ 400 മിസൈലുകളെങ്കിലും പ്രയോഗിച്ചുവെന്നാണ് കണക്ക്. ഇസ്രായേലിന് നേരെ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു. ആകെ 24 പേരാണ് കൊല്ലപ്പെട്ടത്. അറുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സാഹചര്യം മോശമായതോടെ പല രാജ്യങ്ങളും ഇസ്രായേലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ ആക്രമണത്തിൽ തകർന്ന ഇസ്രായേലി നഗരങ്ങളിൽ പുനർ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിനിടെയാണ് ഇന്ന് കനത്ത ആക്രമണമുണ്ടായത്.

Story Highlights : iran attack continues in israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here