അമൃത്സര്‍ ട്രെയിന്‍ ദുരന്തം; അന്വേഷണത്തിന് ഉത്തരവ്

പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് ഉത്തരവ്. റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെ തുടർന്ന് അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. റെയില്‍വേയ്ക്ക് പുറമെ അപകടൃത്തില്‍ പഞ്ചാബ് സർക്കാരും അന്വേഷണം നടത്തും.
അമൃത്സറിലെ ധോബി ഖട്ടില്‍ ഇന്നലെ വൈകിട്ട് 6.30ഓടെയാണ് ദുരന്തം സംഭവിച്ചത്. ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽ ട്രാക്കിന് സമീപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ 61പേരാണ് മരിച്ചത്. അമൃത്സറിനും ജലന്തറിനും ഇടയിൽ സർവ്വീസ് നടത്തുന്ന ഡെമു ട്രെയിനാണ് ആളുകളെ ഇടിച്ചത്. ചടങ്ങിനിടെ വെടിക്കെട്ട് കാണാന്‍ നിരവധി പേരാണ് ട്രാക്കില്‍ നിന്നിരുന്നത്. വെടിക്കെട്ട് കാരണം ട്രെയിനിന്റെ ശബ്ദം ആളുകള്‍ കേട്ടില്ല. നൂറ് മീറ്റര്‍ വേഗതിയിലാണ് ട്രെയിന്‍ വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here