തന്ത്രിയെ വിമര്‍ശിച്ച് ബോര്‍ഡ് അംഗം

സ്ത്രീകള്‍ കയറിയാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിനെ തള്ളി ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസ് രംഗത്ത്. അങ്ങനെ നട അടയ്ക്കുമെന്ന നിലപാടിനോട് യോജിപ്പില്ല. പതിനെട്ടാംപടിയുടെ താഴെ പ്രതിഷേധിച്ച പരികര്‍മ്മികള്‍ ശബരിമലയ്ക്ക് കളങ്കം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കേണ്ടെന്നും ശങ്കരദാസ് പറഞ്ഞു. എന്നാല്‍ സമരം ചെയ്ത പരികര്‍മ്മികളേയും, തന്ത്രിയേയും പിന്തുണച്ച് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിയും രംഗത്ത് എത്തി. അങ്ങനെ പ്രതിഷേധിച്ചതിന്റെ പേരില്‍ പരികര്‍മ്മികള്‍ക്ക് എതിരെ നടപടി എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ലെന്നും അനീഷ് നമ്പൂതിരി പറഞ്ഞു. ആചാരം ലംഘിച്ചാല്‍ നടയടക്കുമെന്നാണ് തന്ത്രി അറിയിച്ചത്. ഇതിന് തന്ത്രിയ്ക്ക് അവകാശമുണ്ടെന്നാണ് അനീഷ് നമ്പൂതിരി പറയുന്നത്.
ഇന്നലെ രണ്ട് യുവതികള്‍ ശബരിമല സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ പ്രതിഷേധിച്ച പരികര്‍മ്മികളുടെ പേര് വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here