മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു

മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു. കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുസ്ലീം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്. 2011 മുതല്‍ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2016 ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശരത്തുനിന്ന് ബിജെപിയുടെ കെ. സുരേന്ദ്രനെ 89 വോട്ടിന് പരാജയപ്പെടുത്തിയാണ് എംഎല്‍എയായത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here