Advertisement

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ബിജെപിക്കുമെതിരെ മുസ്ലീംലീഗ്

October 20, 2018
Google News 0 minutes Read

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനും പ്രതിഷേധവുമായി രംഗത്തെത്തിയ ബിജെപിക്കുമെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ്. ശബരിമലയില്‍ സര്‍ക്കാരും ബിജെപിയും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കിയെന്നും മതസൗഹാര്‍ദ്ദം നിലനിര്‍ത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

അയ്യപ്പ ഭക്തരാണ് ശബരിമല പ്രവേശന വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് എന്നും ദര്‍ശനത്തിനായി എത്തുന്ന വിശ്വാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം എന്നും കുഞ്ഞാലികുട്ടി കൂട്ടിചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here