അന്തരിച്ച എംഎൽഎ അബ്ദുൾ റസാഖിന് ആദരാജ്ഞലി അർപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മഞ്ചേശ്വരം എംഎൽഎയും മുസ്ലീംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പി.ബി.അബ്ദുൾ റസാഖിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി.
സാധാരണക്കാരുടെ മനസ് കീഴടക്കിയ ജനകീയ നേതാവായിരുന്നു അബ്ദുൽ റസാഖ് എന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കാസർകോട്ട് ബി.ജെ.പിയുടെ കടന്നു കയറ്റം തടഞ്ഞു നിർത്തിയ അദ്ദേഹം യു.ഡി.എഫിന്റെ ശക്തി സ്രോതസ്സായിരുന്നു. രണ്ടു തവണ മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വിലപ്പെട്ട സേവനമാണ് അവിടത്തെ ജനങ്ങൾക്ക് നൽകിയത്. മികച്ച പാർലമെന്റേറിയനായും നിയമസഭയിൽ അദ്ദേഹം തിളങ്ങി. അപരിഹാര്യമായ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം യു.ഡി.എഫിന് ഉണ്ടാക്കിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here