ഈ ‘കായംകുളം കൊച്ചുണ്ണി’ കോലഞ്ചേരിയിലാണ്

kochunni
സാക്ഷാൽ കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമുണ്ട് പത്തനംതിട്ട കോഴഞ്ചേരിയിൽ, പാവപ്പെട്ടവന് എന്നും കൈതാങ്ങായിട്ടുള്ള പ്രീയപ്പെട്ട ദൈവമാണ് ഈ നാട്ടുകാർക്ക് കൊച്ചുണ്ണി, നിവിൻ പോളി നായകനായി എത്തുന്ന ചിത്രം കൂടി പുറത്ത് ന്നതോടെ ക്ഷേത്രത്തെക്കുറിച്ചറിയാൻ നിരവധി പേരാണ് എത്തുന്നത്.

കായംകുളം കൊട്ടാരത്തിലെ പടയണി കഴിഞ്ഞ് മടങ്ങിവരും വഴി ആൽത്തറയിൽവെച്ച്, പോകാനിടമില്ലെന്ന് പറഞ്ഞ് വിലപിച്ച കൊച്ചുണ്ണിയേ ഇടപ്പാറ മലദേവർ നട ക്ഷേത്രം ഊരാളി കൂടെ കൂട്ടിയെന്നത് പൂർവ്വികർ വിശ്വസിക്കുന്ന ചരിത്രം, അന്ന് മുതൽ മലദേവർക്കൊപ്പം വിശ്വാസികൾക്ക് താങ്ങും തണലുമായി കൊച്ചുണ്ണിയുമുണ്ട് ഇവിടെ.

കാര്യസാധ്യത്തിന് കൊച്ചുണ്ണിയെ തേടി ദൂരദേശങ്ങളിൽ നിന്നു പോലും വിശ്വാസികളെത്തും. ആവശ്യം സത്യസന്ധമാണെങ്കിൽ കൊച്ചുണ്ണി കൂടെ ഉണ്ടാകും എന്നാണ് വിശ്വാസം.

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയുന്ന ചിത്രം കൂടി കൊച്ചുണ്ണിയുടെ പേരിൽ പുറത്തെത്തിയതോടെ ക്ഷേത്രത്തെക്കുറിച്ചറിഞ്ഞ് നിരവധി പേരാണ് ദിവസവും ഇവിടെക്കെത്തുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപേ ഒരു നാടിന്റെ ഹീറോ ആയിരുന്ന കൊച്ചുണ്ണി, ഇനി സിനിമയിലൂടെ ലോകത്തിന്റെ മുഴുവൻ ഹീറോ ആയി മാറുന്നതിന്റെ ആഹ്ലാദത്തിലാണ് ഈ നാടും ക്ഷേത്രം ഭാരവാഹികളും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top