ഡല്‍ഹിയില്‍ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്റെ സമരം

pumb

ഡല്‍ഹിയില്‍ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പമ്പുകള്‍ അടച്ച് സമരം. കനത്ത ഇന്ധനക്ഷാമമാണ് ഇവിടെ അനുഭവിക്കുന്നത്.  പെട്രോള്‍ നികുതി ഡല്‍ഹി സര്‍ക്കാര്‍ കുറയ്ക്കണം എന്നാവശ്യപ്പെട്ടാണ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്. എന്നാല്‍ മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയിലാണ് ഇന്ധന വില കുറവെന്നാണ് മുഖമന്ത്രി കെജ്രിവാള്‍ പ്രതികരിച്ചത്. അതേസമയം രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ പെട്രോളിന് 81.44 രൂപയും ഡീസലിന് 74.92 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.91 രൂപയും ഡീസലിന് 78.54 രൂപയുമാണ് വില.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top