വൈദികൻ കുര്യാക്കോസ് കാട്ടുതറയിലിന്റെ മരണം; ദുരൂഹതയെന്ന് ബന്ധുക്കൾ

വൈദികൻ കുര്യാക്കോസ് കാട്ടുതറയിലിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ ഫാ കുര്യാക്കോസിനെതിരെ നേരത്തെയും ആക്രമണമുണ്ടായിട്ടുണ്ടെന്നും ആക്രമങ്ങൾക്ക് പിന്നിൽ ഫ്രാങ്കോയാണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

പോസ്റ്റുമാർട്ടം ആലപ്പുഴയിൽ നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം, വൈദികൻ കുര്യാക്കോസ് കാട്ടുതറയിലിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് എസ്ഒഎസ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top