സെന്‍സെക്‌സ് 182 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

sensex stock-market-begins-gain sensex begins 24 point sensex gain sensex touches 184 point

സെന്‍സെക്‌സ് 182 പോയിന്റ് ഉയര്‍ന്ന് 34498ലും നിഫ്റ്റി 45 പോയിന്റ് നേട്ടത്തില്‍ 10349ലും വ്യാപാരം ആരംഭിച്ചു. ബിഎസ്ഇയിലെ 832 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 414 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, യെസ് ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top