Advertisement

പടക്കവില്‍പ്പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സുപ്രീം കോടതി

October 23, 2018
Google News 1 minute Read

രാജ്യവ്യാപകമായി പടക്കവില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണമേര്‍പ്പെടുത്തി സുപ്രീം കോടതി. പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന സുപ്രീംകോടതി നിരോധിച്ചു. ഇ-കൊമേഴ്സ് പോര്‍ട്ടല്‍ വഴിയുള്ള വില്‍പ്പനയും നിരോധിച്ചു. വായു മലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് സംബന്ധിച്ച് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് ചില നിയന്ത്രണങ്ങളും കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസിനും പുതുവത്സരത്തിനും രാത്രി 11.45 മുതല്‍ 12.15 വരെ പടക്കം പൊട്ടിക്കാം. ദീപാവലിക്ക് രാത്രിക്ക് 8 മണിക്കും 10 മണിക്കുമിടയില്‍ പൊട്ടിക്കാം. വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കാം. ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിബന്ധന വെച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here