Advertisement

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍

October 24, 2018
Google News 0 minutes Read
migrant workers supreme court

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍ സമര്‍പ്പിച്ചു. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് സ്ത്രീകള്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി. സുപ്രീം കോടതിക്ക് എതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, നടന്‍ കൊല്ലം തുളസി, മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വനിതാ അഭിഭാഷക നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പി. രാമവര്‍മ രാജ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചു. അതേസമയം, അറ്റോര്‍ണി ജനറലിന്റെ അനുമതിയോടെ മാത്രമേ തുടര്‍ നടപടികള്‍ സാധ്യമാകൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here