ശബരിമലയിൽ യുവതി പ്രവേശനത്തിന് പോലീസ് സംരക്ഷണം തേടി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

high court of kerala

ശബരിമലയിൽ യുവതി പ്രവേശനത്തിന് പോലീസ് സംരക്ഷണം തേടി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

ഹൈക്കോടതിയിലെ അഭിഭാഷകരായ എകെ മായ കൃഷ്ണൻ, എസ് രേഖ, സഹോദരിമാരായ ജലജ മോൾ, ജയമോൾ എന്നിവരടക്കം 4 യുവതികളാണ് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്.

സംരക്ഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടന്നും യുവതികൾ ഹർജിയിൽ പറയുന്നു. യുവതികൾക്ക് സൗകര്യവും സംരക്ഷണവും നൽകണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് നിർദേശം നൽകിയിട്ടും
കഴിഞ്ഞ ദിവസങ്ങളിൽ യുവതികൾക്ക് പ്രവേശനം വിലക്കപ്പെട്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് തിങ്കളാഴ്ച്ച പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top