ശബരിമലയിലെ അക്രമം; അറസ്റ്റിലായവരുടെ എണ്ണം 126

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ കയറാന്‍ അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് പമ്പയിലും നിലയ്ക്കലും മറ്റും അക്രമം അഴിച്ച് വിട്ട 126 പേര്‍ പോലീസ് കസ്റ്റഡിയില്‍. എറണാകുളം റൂറലില്‍ നിന്ന് 75പേരും, തൃപ്പൂണിത്തുറയില്‍ നിന്ന് 51 പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ പോലീസ് 210പേരുടെ ലുക്ക് ഔട്ട് നോട്ടിസ് പുറത്ത് വിട്ടിരുന്നു. ഇക്കൂട്ടത്തില്‍ പെട്ടവരാണ് അറസ്റ്റിലായതെന്നാണ് സൂചന. പത്തനംതിട്ട ജില്ലാ പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടത്. എല്ലാ ജില്ലകളിലേയും പോലീസ് മേധാവികള്‍ക്ക് ചിത്രം കൈമാറിയിട്ടുണ്ട്. എല്ലാവരേയും ഇന്ന് പിടികൂടണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹര്‍ത്താലിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ചവരും അറസ്റ്റിലായിട്ടുണ്ട്. സന്നിധാനത്തെ സ്ത്രീകളെ തടഞ്ഞവര്‍ക്ക് എതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരേയും ഉടന്‍ അറസ്റ്റ് ചെയ്യും. ഇതിനായി പത്തനംതിട്ട പോലീസ് ശബരിമലയില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിച്ച് വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here