പമ്പയിലെ അക്രമസംഭവങ്ങള്‍; 15പേര്‍ അറസ്റ്റില്‍

rss

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പമ്പയില്‍ അക്രമം അഴിച്ച് വിട്ട 15പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ, കോട്ടയം, എറണാകുളം, പാലക്കാട് ,പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.  ഇന്നലെ പോലീസ് പുറത്ത് വിട്ട ലുക്ക് ഔട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടവരാണിവര്‍. ‍വടക്കന്‍ പറവൂരില്‍ നിന്ന് മറ്റ് ചിലരും അറസ്റ്റിലായെന്ന് സൂചനയുണ്ട്. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയാണ് പോലീസ്  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചുത്. 210 പേരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.  ശബരിമലയിലെ വിവിധ കേസുകളില്‍ പൊലീസ് തേടുന്ന ഇവരെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ക്ക് വിവരം കെെമാറാനാകും. ഇതിനായി 9497990030, 9497990033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top