സിബിഐ തലപ്പത്തെ അഴിച്ചുപണിക്ക് റഫാലുമായി ബന്ധമില്ല; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

narendra modi 391

സിബിഐ തലപ്പത്ത് അര്‍ധരാത്രി അഴിച്ചുപണി നടത്തിയതില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതികൂട്ടിലാക്കി പ്രതിപക്ഷം. റഫാല്‍ ഇടപാടില്‍ അന്വേഷണം ഭയന്നാണ് സിബിഐ തലപ്പത്ത് അഴിച്ചുപണി നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, സിബിഐയിലെ അഴിച്ചുപണിക്ക് റഫാലുമായി ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. റഫാല്‍ ആരോപണങ്ങളില്‍ അന്വേഷണം സിബിഐയുടെ പരിഗണനയിലില്ല. സിബിഐയിലെ വിവാദങ്ങളില്‍ സുതാര്യമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് അലോക് വര്‍മയെ മാറ്റി നിര്‍ത്തിയതെന്നും കേന്ദ്രം വിശദീകരണം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top