സുപ്രീം കോടതി വിധി അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്; ശബരിമല വിധിയെ പിന്തുണച്ച് ഹൈക്കോടതി

hc to consider report submitted by govt on sabarimala women entry

സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ശബരിമല വിധിയില്‍ ഹൈക്കോടതിയുടെ പരാമര്‍ശം. സുപ്രീം കോടതി വിധി അനുസരിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാതെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹർജിയിലെ ആവശ്യം സുപ്രീം കോടതിക്ക് വിരുദ്ധമാണന്നും അനുവദിക്കാനാവില്ലന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി. പൊതുപ്രവര്‍ത്തകനായ പി.ഡി ജോസാഫാണ് ഹര്‍ജിക്കാരന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top