Advertisement

വീണ്ടും കാക്കിയണിയാൻ മോഹൻലാൽ ;ആഷിഖ് ഉസ്മാൻ ചിത്രം L365 പ്രഖ്യാപിച്ചു

10 hours ago
Google News 3 minutes Read

മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന L365 ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ആക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് L365 എന്നാണ് പേരിട്ടിരിക്കുന്നത്.തല്ലുമാല ,വിജയ് സൂപ്പർ പൗർണമി തുടങ്ങിയ സിനിമകളിലൂടെ നടനായും ,അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഉം ആയിരുന്ന ഡാൻ ഓസ്റ്റിൻ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Read Also:‘പോസ്റ്റുകളോട് പ്രതികരിക്കരുത് , ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; നടൻ ഉണ്ണി മുകുന്ദൻ

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . ചിത്രത്തിന്റെ കഥ – തിരക്കഥ -സംഭാഷണം ഒരുക്കുന്നത് രതീഷ് രവിയാണ് .ബിഗ് ബഡ്ജറ്റ് സിനിമ ആയിട്ടാണ് L365 അണിയറയിൽ ഒരുങ്ങുന്നത്.

Story Highlights : Mohanlal will be seen playing a police officer after a long time.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here