മഞ്ചേശ്വരത്ത് പി.ബി അബ്ദുള്‍ റസാഖിന്റെ ജയം റദ്ദാക്കണം; കെ.സുരേന്ദ്രന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

k surendran

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിബി അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് നേടിയാണെന്ന കെ.സുരേന്ദ്രന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നും അതിനാല്‍ അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ റസാഖ് ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും കെ സുരേന്ദ്രന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഹര്‍ജിയിലെ പ്രധാന കക്ഷിയായ അബ്ദുള്‍ റസാഖ് അന്തരിച്ചതോടെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ തെരഞ്ഞെടുപ്പ് വൈകിയേക്കുമെന്നാണ് സൂചന.  ഈ സാഹചര്യത്തിലാണ് കോടതി ഇന്ന് വീണ്ടും ഹര്‍ജി പരിഗണിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top