Advertisement

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

October 25, 2018
Google News 0 minutes Read
ordinance to make Malayalam learning compulsory in schools eduvigil begins from this academic year plus one allotment june 5

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റ പട്ടിക പുറത്തിറങ്ങി. അയ്യായിരത്തിലേറെ പേരാണ് അന്തിമ പട്ടികയിൽ ഉള്ളത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. ഏറ്റവും ഒടുവിൽ സ്ഥലം മാറ്റം നടത്തിയത് 2016ല്‍ ആയിരുന്നു.

അതിന് ശേഷം നിരവധി കരട് പട്ടികകൾ പുറത്തിറങ്ങിയെങ്കിലും എല്ലാം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ഒടുവിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാണ് മാസങ്ങൾക്ക് മുമ്പ് കരട് പട്ടിക തയ്യാറാക്കിയത്. ഹൈക്കോടതി ഇത് അംഗീകരിച്ചതോടെയാണ് അന്തിമ പട്ടികക്ക് വഴിയൊരുങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here