രാഹുല്‍ ഈശ്വര്‍ വായ് തുറന്നാല്‍ വിഷം വമിപ്പിക്കും; ചെന്നിത്തലയുടെ ഖദര്‍ മുണ്ടിനടിയില്‍ കാക്കി നിക്കര്‍: കടകംപള്ളി

sabarimala kadakmpally

ഹിന്ദു വര്‍ഗീയ വാദികളുടെ കോണ്‍ഫെഡറേഷനാണ് ശബരിമല സമരം ഏറ്റെടുത്തതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിര്‍ദോഷികളായ ഭക്തരുടെ പേരില്‍ കൊടും ക്രിമിനലുകളുടെ ഗൂഢാലോചനയാണ് ശബരിമലയില്‍ നടന്നതെന്നും മന്ത്രി പറഞ്ഞു.

അയ്യപ്പസേവാ സംഘം പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും കടകംപള്ളി ആഞ്ഞടിച്ചു. രാഹുല്‍ ഈശ്വര്‍ വിഷജന്തുവാണെന്നും വായ് തുറന്നാല്‍ വിഷം വമിപ്പിക്കുമെന്നും കടകംപള്ളി പറഞ്ഞു. രക്തമൊഴുക്കാൻ ഗൂഢാലോചന അതിനു കഴിഞ്ഞില്ലെങ്കിൽ മൂത്രം ഒഴിച്ചാൽ നട അടപ്പിക്കാമെന്നു പറഞ്ഞവരാണ് അവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  ഖദർ മുണ്ടിനടിയിൽ കാക്കി നിക്കറാണ്. ചെന്നിത്തലയും വി എസ് ശിവകുമാറുമൊക്കെ മുണ്ടുരിയുന്ന വേഗത്തിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകുമെന്നും കടകംപള്ളി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top