ഡയാലിസിസ് ചികിത്സ തുടങ്ങി; വി എസിൻ്റെ ആരോഗ്യ നിലയിൽ മാറ്റമില്ല

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ തുടരുന്ന വി എസിന്റെ ഡയലിസിസ് ചികിത്സ തുടങ്ങി. വെൻറ്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ ആരംഭിച്ചിരിക്കുന്നതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹൃദയാഘാതത്തെ തുടർന്ന് പതിനൊന്ന് ദിവസം മുൻപാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി കഴിഞ്ഞ ദിവസം വിഎസിനെ സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും ആയിരുന്നു എം എ ബേബിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഐഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.
Story Highlights : There is no change in VS’s health status; medical bulletin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here