സിബിഐയിലെ ആഭ്യന്തരപ്രശ്നങ്ങൾ അന്വേഷിക്കണം: സുപ്രീംകോടതി ഉത്തരവ്

സിബിഐയിലെ ആഭ്യന്തരപ്രശ്നങ്ങൾ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കണമെന്നും 10 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
നിലവിലെ സിബിഐ മേധാവിയായ നാഗേശ്വർ റാവുവിന് നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും കോടതി വിലക്കിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എകെ പട്നായിക്കിനാണ് അന്വേഷണ ചുമതല. നവംബർ 12 ന് കേസ് വീണ്ടും പരിഗണിക്കും.
സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ മുൻ മേധാവി അലോക് വർമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here